തമിഴ്നാട്ടിൽ ഭരണകക്ഷി ഡിഎംകെയോടോപ്പം ഭരണം പങ്കിടുന്നതിനാൽ കേരളത്തിലെ ഭരണ കക്ഷിക്ക് ഈ വിഷയത്തിൽ അഭിപ്രായം പറയുകയോ , നിലപാട് എടുക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാകും; ഡിഎംകെ പാർട്ടിയെ പിണക്കുവാൻ പറ്റില്ലല്ലോ;ഭരണം ഇല്ലാത്ത കോൺഗ്രസ് എന്ത് ചെയ്യാൻ ? അര്‍ദ്ധരാത്രിയില്‍ മുല്ലപെരിയാർ ഡാം ഷട്ടറുകൾ വീണ്ടും തുറന്ന വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

അര്‍ദ്ധരാത്രിയില്‍ മുല്ലപെരിയാർ ഡാം ഷട്ടറുകൾ വീണ്ടും തുറന്ന വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ തനിക്ക് പറയാനുള്ളതിനെ പറ്റി വാചാലനാകുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. അര്‍ദ്ധരാത്രിയില്‍ മുല്ലപെരിയാർ ഡാം ഷട്ടറുകൾ വീണ്ടും തുറന്നു, സമീപവാസികൾ ബുദ്ധിമുട്ടി എന്ന് വാർത്ത കണ്ടു . എന്നാൽ രാത്രിയിൽ തുറക്കരുത്, ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം എന്നീ കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെ ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനായി തമിഴ്നാട് മുല്ലപ്പെരിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ അർദ്ധരാത്രിയും തുറക്കുകയാണല്ലോ.
സമീപവാസികൾ മാത്രമല്ല ആയിര കണക്കിന് ആളുകൾ ഇതു കാരണം ബുദ്ധിമുട്ടി . നമ്മുടെ മുഖ്യമന്ത്രി ഈ വിഷയത്തിൽ തമിഴ്നാട് മുഖ്യന് കഴിഞ്ഞ ആഴ്ച ഒരു കത്ത് അയച്ചിട്ടുണ്ട് . ആ കത്ത് അവിടെ കിട്ടിയാൽ , അവർ വിപുലമായ ചർച്ച നടത്തി തീരുമാനം മാറ്റുമോ എന്ന് കാത്തിരുന്നു കാണാം .
ഇതിനെ തുടർന്ന് ഇടുക്കി ഡാം , ചെറുതോണി ഡാമും ഒക്കെ തുറക്കേണ്ടി വന്നു .
ദയവ് ചെയ്തു , അര്‍ദ്ധരാത്രിയില്‍ മുല്ലപെരിയാർ ഡാം തുറക്കരുത്, തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നറിയിപ്പ് സമീപവാസികൾക്കു നൽകുവാൻ തമിഴ്നാട് സർക്കാർ ഇനിയെങ്കിലും ശ്രദ്ധിക്കുക .(വാൽകഷ്ണം .. തമിഴ്നാട്ടിൽ ഭരണകക്ഷി DMK യോടോപ്പം ഭരണം പങ്കിടുന്നതിനാൽ കേരളത്തിലെ ഭരണ കക്ഷിക്ക് ഈ വിഷയത്തിൽ അഭിപ്രായം പറയുകയോ , നിലപാട് എടുക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാകും .
ഡിഎംകെ പാർട്ടിയെ പിണക്കുവാൻ പറ്റില്ലല്ലോ . ഭരണം ഇല്ലാത്ത Congress എന്ത് ചെയ്യാൻ ? പണ്ട് ഭരണത്തിൽ ഉള്ളപ്പോൾ എന്ത് ചെയ്തു എന്ന് എല്ലാവര്ക്കും അറിയാം . കേരളത്തിൽ നിന്നും MP, MLA മാരൊന്നും BJP ക്കു ഇല്ലാത്തതിനാൽ മുല്ല പെരിയാർ വിഷയത്തിൽ കേന്ദ്രത്തിനും വലിയ താല്പര്യം ഒന്നും ഉണ്ടാകില്ല . എന്ത് വന്നാലും ജനങ്ങൾ സഹിക്കുക . അത്രതന്നെ ...)
https://www.facebook.com/Malayalivartha