പെരിയ ഇരട്ടകൊലക്കേസ്; അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.
സി.ബി.ഐ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 15 മുതല്‍ 19 വരെ പ്രതികളായ സുരേന്ദ്രന് എന്ന വിഷ്ണു സുര (47), എ.മധു എന്ന ശാസ്ത മധു (40), റെജി വര്‍ഗീസ് (43), എ. ഹരിപ്രസാദ് (31), ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു (38) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്ന സി.ബി.ഐ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
https://www.facebook.com/Malayalivartha