മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത് ഗവർണറെ മാത്രമല്ല,കേരളത്തിന്റെ അക്കാദമിക മേഖലയെ മുഴുവനാണ്;മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണം;കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് സന്ദീപ് ജി വാര്യർ

കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് സന്ദീപ് ജി വാര്യർ.ഗവർണർ ഒരു ഭരണഘടനാ പദവിയാണ് . ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ രാജ്യമറിയുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനും നാട് ആദരിക്കുന്ന വ്യക്തിയുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണ് . ഗവർണർ ഒരു ഭരണഘടനാ പദവിയാണ് . ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ രാജ്യമറിയുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനും നാട് ആദരിക്കുന്ന വ്യക്തിയുമാണ് .
കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനങ്ങളിൽ ചാൻസലാറായ ഗവർണറെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് അവഹേളിച്ചതിനെതിരെയും സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും ഇഷ്ടക്കാരുടെ നിയമനങ്ങൾ അനുസ്യൂതം തുടരുന്നതിനെതിരെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിക്കേണ്ടി വന്നത് ക്ഷമയുടെ നെല്ലിപ്പലക തകർന്നാണെന്ന് വ്യക്തം .
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ ഗുണനിലവാര തകർച്ചക്ക് കാരണം ഗവർണർ സൂചിപ്പിച്ച രാഷ്ട്രീയ അതിപ്രസരമല്ലാതെ മറ്റെന്താണ് ? തമിഴ്‌നാട്ടിലെയോ കര്ണാടകയിലേയോ ഡല്ഹിയിലെയോ യൂണിവേഴ്സിറ്റികളുടെ ഏഴയലത്തു നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരാത്തതിന് കാരണം എന്താണ് ?
നമുക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമെങ്കിലും കേരളത്തിന് സ്വന്തമായി ഉണ്ടോ ? ഗവർണറുടെ പ്രതികരണം ദിശാ സൂചികയാണ് . മലയാളി ചിന്തിക്കണം . മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത് ഗവർണറെ മാത്രമല്ല , കേരളത്തിന്റെ അക്കാദമിക മേഖലയെ മുഴുവനാണ് . മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണം .
https://www.facebook.com/Malayalivartha