ഗുണ്ടകൾ വെട്ടാൻ വരുന്നത് കണ്ട് പ്രാണരക്ഷാർത്ഥം ബന്ധു വീട്ടിലേക്ക് ഓടിക്കയറി; കുതിച്ചെത്തിയ നീചന്മാർ വളഞ്ഞിട്ട് നൂറോളം പ്രാവശ്യം തലങ്ങും വിലങ്ങും വെട്ടി നുറുക്കി;എന്നിട്ടും പക അടങ്ങാതെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ പോയി;കാൽ നടുറോഡിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഭയാനകം!പോത്തൻകോട് കല്ലൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;കൊലയ്‌ക്കുള്ള കാരണം പുറത്ത്

പോത്തൻകോട് കല്ലൂരിൽ ഗുണ്ടകളുടെ അരുംകൊലയും ആഭാസവും. വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മെഡിക്കൽ കോളേജി ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. കല്ലൂർ സ്വദേശി സുധീഷാണ് (35) അതിക്രൂരമായി മരിച്ചത്.
ബൈക്കിലും ഓട്ടോയിലും എത്തിയ പത്തുപേർ അടങ്ങുന്ന സംഘമായിരുന്നു സുധീഷിനെ വെട്ടി കൊലപ്പെടുത്തിയത്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.
അക്രമിസംഘത്തെ കണ്ട് ഭയന്നോടി സുധീഷ് ബന്ധു വീട്ടിൽ കയറി. ഗുണ്ടാ സംഘങ്ങൾ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. എന്നിട്ടും പക അടങ്ങാതെ സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. കാൽ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.
എന്നിട്ടായിരുന്നു ഗുണ്ടകൾ സംഘം മടങ്ങി പോയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വാഹനങ്ങളിൽ വന്ന സംഘം അക്രമത്തിനു ശേഷം കാൽ റോഡിലെറിയുന്ന സിസിടിവി ദൃശ്യം പ്രചരിക്കുകയാണ്. 100ഓളം വെട്ടുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഏൽക്കുകയുണ്ടായി.
https://www.facebook.com/Malayalivartha