സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിലെല്ലാം ചാൻസലറുടെ സ്ഥാനവും അധികാരവും വൈസ് ചാൻസലറുടെ നിയമനവും സംബന്ധിച്ച വ്യവസ്ഥകൾ കാറ്റിൽപ്പറത്തുകയും എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഉത്തരവ് അനുസരിക്കണമെന്ന് നിഷ്ക്കർഷിക്കുകയും ചെയ്യുന്ന ഏകാധിപത്യപരമായ സമീപനത്തെയാണ് ചാൻസലറായ ഗവർണർ ചോദ്യം ചെയ്യുന്നത്;അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ

അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തത്.
സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിലെല്ലാം ചാൻസലറുടെ സ്ഥാനവും അധികാരവും വൈസ് ചാൻസലറുടെ നിയമനവും സംബന്ധിച്ച വ്യവസ്ഥകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം കാറ്റിൽപ്പറത്തുകയും എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഉത്തരവ് അനുസരിക്കണമെന്ന് നിഷ്ക്കർഷിക്കുകയും ചെയ്യുന്ന ഏകാധിപത്യപരമായ സമീപനത്തെയാണ് ചാൻസലറായ ഗവർണർ ചോദ്യം ചെയ്യുന്നത് .
സർവ്വകലാശാലകൾ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര സ്ഥാപനങ്ങളാണ്. സർച്ച് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചു ചാൻസലർ വൈസ് ചാൻസലറേ നിയമിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിഷ്പക്ഷവും സ്വതന്ത്രവുമായി നടക്കുന്ന ഈ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയും സെൽഭരണം അടിച്ചേല്പിക്കുകയുമാണ് മുഖ്യമന്ത്രിയുടെ ലക്‌ഷ്യം. രാജ്ഭവനെ എ.കെ.ജി. സെന്ററിന്റെ വരുതിയിൽ കൊണ്ടു വരാനുള്ള സി.പി.എമ്മിന്റെ കരുനീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha