പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരു മാസമായി വീട്ടിലില്ലായിരുന്ന ഉടമസ്ഥര്‍ ഇന്നലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സിറ്റൌട്ടിലെ കട്ടിലിന് താഴെ നാല് ബാഗുകള്‍ക്കുള്ളില്‍ 13 പാക്കറ്റുകളിലായി പാക്ക് ചെയ്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്

പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബ്രഹ്മംകോട് സ്വദേശി സുനീഷ് കുമാറിന്റെ
വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സനീഷും ഭാര്യയും ഒരു മാസമായി മകളുടെ വിട്ടിലായിരുന്നു താമസം. ഇന്നലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സിറ്റൌട്ടിലെ കട്ടിലിന് താഴെ നാല് ബാഗുകള്‍ക്കുള്ളില്‍ 13 പാക്കറ്റുകളിലായി പാക്ക് ചെയ്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
ക്രിസ്തുമസ് ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് ശേഖരിച്ചതാവുമെന്നാണ് പൊലീസ് വിലയിരുത്തല്‍. വീട്ടില്‍ ആളില്ലാത്തതിനാല്‍ ഇവിടെ സൂക്ഷിച്ചതാവാം. ഒരാഴ്ച മുമ്ബ് സമീപത്തുനിന്ന് 40 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയിരുന്നു. പ്രദേശത്ത് കഞ്ചാവ് മാഫിയകളുടെ സജീവസാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
https://www.facebook.com/Malayalivartha