അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു; പക്ഷി ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കര്‍ഷകര്‍: മൃഗസംരക്ഷണ വകുപ്പിന്റെ നിര്ദേശപ്രകാരത്തെ തുടർന്ന് മരുന്ന് നൽകിയിട്ടും മാറ്റമില്ല

ആയിരകണക്കിന് താറാവുകൾ അപ്പർകുട്ടനാട്ടിൽ ചത്തൊടുങ്ങുന്നു. കുട്ടനാട്ടിലെ കർഷകരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. നിരണം എട്ടിയാരില്‍ റോയിയുടെ ഏകദേശം 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യന് മത്തായിയുടെ 1450 താറാവുകളും കഴിഞ്ഞ ദിവസം ചത്തു.
നിരണം വെറ്ററിനറി ഡോക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മഞ്ഞാടി പക്ഷിഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് നിരണത്തെ കര്‍ഷകര്‍.
മൃഗസംരക്ഷണ വകുപ്പിന്റെ നിര്ദേശപ്രകാരത്തെ തുടർന്ന് മരുന്ന് നല്‍കുന്നുണ്ടെങ്കിലും താറാവുകള്‍ ചത്തൊടുങ്ങുന്നതിന്റെ എണ്ണം ഇപ്പോഴും കുറയുന്നില്ല. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രോഗബാധയുണ്ടാകുന്നത് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷവും ഈ വര്‍ഷം ആദ്യവും രോഗംബാധിച്ച ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയിരുന്നു. ഇതിന്റെ നഷ്ടപരിഹാരം പോലും ഇനിയും പല കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha