വയോധികനെ പാട്ടിലാക്കി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും രണ്ട് യുവാക്കളും അറസ്റ്റില്‍

വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്ബാല സ്വദേശി മിഥുന്‍(25), പെരിങ്ങനാട് സ്വദേശി അരുണ്‍ കൃഷ്ണന്‍(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവര്‍ തട്ടിയെടുത്തത്. പന്തളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയാക്കായി അച്ഛന്റെ ഫോണ്‍ നമ്ബര്‍ വെച്ച് പരസ്യം നല്‍കിയിരുന്നു. ഈ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണില്‍ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കള്‍ ജോലിസ്ഥലത്തായതിനാല്‍ വയോധികന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
നവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസിലാക്കി ശേഷം ഡിസംബര്‍ ഏഴിന് സ്ഥലം കാണാനെന്ന വ്യാജേന മിഥുനിനൊപ്പം കാറില്‍ വീണ്ടും വീട്ടിലെത്തിയാണ് സിന്ധു വയോധികനൊപ്പം നിന്ന് നഗ്‌ന ചിത്രങ്ങള്‍ മിഥുനിനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്.
https://www.facebook.com/Malayalivartha