സ്ത്രീകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടന്നാക്രമണം നടത്തുന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണെന്ന് കെ.കെ. രമ

സ്ത്രീകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടന്നാക്രമണം നടത്തുന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണെന്ന് കെ.കെ. രമ എം.എല്‍.എ. പുരോഗമനപ്രസ്ഥാനത്തിന്റെ അപ്പോസ്‌തലര്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം നാടുഭരിക്കുമ്ബോള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും രമ പറഞ്ഞു.
പൊലീസ് നീതിനിഷേധത്തിനെതിരെ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൂര്യ സഞ്ജയ് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. സമരം ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍കാളുകളും സന്ദേശങ്ങളും തനിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഒരുസ്ത്രീ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നീതി നിഷേധത്തിനെതിരെ നടത്തുന്ന സമരം, ഒരുമതവിഭാഗത്തിന് എതിരായ സമരമായി തെറ്റിദ്ധരിപ്പിക്കാനാണ് സമരത്തെ ഭയപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്ന് രമ പറഞ്ഞു.
https://www.facebook.com/Malayalivartha