ഗവർണറുടെ വിവാദ പരാമർശങ്ങൾക്ക് ഏറ്റുമുട്ടലിനു ശ്രമിക്കാതെ രമ്യതയിൽമുന്നോട്ട് പോകാനായിരിക്കും തന്ത്രം; ഗവർണറുടേത് സർക്കാരിന് പ്രതിരോധിക്കാൻ പോലും കഴിയാത്ത രീതിയിലെ പരാതികൾ, സർവകലാശാലകളിൽ ഭരണപക്ഷ അദ്ധ്യാപകസംഘടനകളുടെ ദുര്‍ഭരണമെന്ന് ആക്ഷേപം

അപ്രതീക്ഷിതമായി സർക്കാരിനെതിരെ ഗവർണർ വിവാദ പരാമർശങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് മൗനം പാലിച്ചിരിക്കുകയാണ് പിണറായി വിജയൻ. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ കുത്തൊഴിഞ്ഞ അവസ്ഥകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിനെതിരെ സംസാരിച്ചത്. തന്നെ നോക്കു കുത്തിയാക്കി പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി.
എന്നാൽ, ഗവർണറുടെ ഈ പ്രതികരണത്തെ തുടർന്ന് ഒരു ഏറ്റുമുട്ടലിലാണ് തുനിയാതെ രമ്യതയിൽ പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പരിഹരിച്ചു കൊണ്ട് മുന്നോട്ടു പോകുക എന്ന തന്ത്രമാകും സര്‍ക്കാര്‍ പയറ്റുക.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിന് എതിരെ ഹൈക്കോടതിയിലുള്ള കേസിലെ ഒന്നാം എതിര്‍കക്ഷി ഗവര്‍ണറാണ്. നിയമനം ക്രമവിരുദ്ധമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതും കെഎസ്‌വിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ വീണ്ടും നിയമിച്ച സാഹചര്യത്തില്‍ അതു റദ്ദാക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ല. എന്നാല്‍ തനിക്കു തെറ്റുപറ്റിയെന്നു സമ്മതിച്ചതിനാല്‍ നിയമനത്തെ കോടതിയില്‍ ന്യായീകരിക്കാനും അദ്ദേഹത്തിനു ബുദ്ധിമുട്ടായിരിക്കും.ഗവര്‍ണ്ണറുടെ പരാതിയും സര്‍ക്കാരിന്റെ തിരുത്തല്‍ നിര്‍ദ്ദേശവും
ഗവര്‍ണര്‍ തന്റെ കത്തില്‍ പരാതികള്‍ എണ്ണിപ്പറയുകയായിരുന്നു. കണ്ണൂര്‍ വി സി. നിയമനം നിയമംവിട്ട് ചെയ്യേണ്ടിവന്നു. വി സി. നിര്‍ണയസമിതി പിരിച്ചുവിട്ടശേഷം സ്ഥാനമൊഴിയുന്ന വി സി.ക്ക് പുനര്‍നിയമനം നല്‍കേണ്ടിവന്നത് വ്യവസ്ഥകള്‍ പാലിച്ചല്ല എന്നതായിന്നു അദ്ദേഹത്തിന്റെ പ്രശ്‌നം.
ഈ നവിഷയത്തില്‍ സര്‍ക്കാറിന് തിരുത്താന്‍ സാധിക്കുന്ന കാര്യങ്ങളുമുണ്ട്. നിയമനാധികാരിയായ ഗവര്‍ണര്‍തന്നെ വി സി. നിയമനം നിയമലംഘനമായിരുന്നുവെന്ന നിലപാട് എടുത്തതോടെ രാജിവെക്കാന്‍ അനൗദ്യോഗികമായി വി സി.യോട് നിര്‍ദ്ദേശിക്കാം. അല്ലെങ്കില്‍ രാജിതീരുമാനം വി സി.ക്കുതന്നെ വിടാം.
സംസ്‌കൃത സര്‍വകലാശാലാ വി സി. നിയമനത്തിന് യുജിസി. വ്യവസ്ഥകള്‍ക്ക് എതിരായി ഒറ്റപ്പേരുമാത്രമാണ് നിര്‍ദ്ദേശിച്ചത്. അതിനാലാണ് ഫയല്‍ മടക്കുന്നതെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം. യുജിസി. നിബന്ധനകള്‍ക്കുവിധേയമായി മൂന്നുപേരടങ്ങുന്ന പാനല്‍ തന്നെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാം. നിലവിലുള്ള വി സി. നിര്‍ണയസമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉടന്‍തന്നെ സമിതി പുനഃസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ തിരുത്തല്‍ നിര്‍ദ്ദേശം.
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ നിയമനത്തിനുള്ള ചാന്‍സലറുടെ അധികാരവും ഹൈക്കോടതിയുമായുള്ള ആലോചനയും നിയമഭേദഗതിയിലൂടെ കവര്‍ന്നു. നിയമസംവിധാനമായ ട്രിബ്യൂണലില്‍നിന്ന് ഹൈക്കോടതിയെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറയുന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഈസംശയം ഉന്നയിച്ചിരുന്നു.
സര്‍വകലാശാലകളുടെ കാര്യത്തില്‍ ചാന്‍സലര്‍ ആണു സര്‍വാധികാരി. വൈസ് ചാന്‍സലറെ നിയമിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ അധികാരം. സിന്‍ഡിക്കറ്റ് നടത്തുന്ന ക്രമവിരുദ്ധ നിയമനങ്ങള്‍ മുതല്‍ പരീക്ഷ വരെ ഗവര്‍ണര്‍ വിചാരിച്ചാല്‍ റദ്ദാക്കാം.
സര്‍വകലാശാലകള്‍ക്കുമേല്‍ സര്‍ക്കാരിനു കാര്യമായ അധികാരം ഇല്ല. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പോലെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മറ്റാരെയെങ്കിലും നിയമിക്കുകയോ ചെയ്താല്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് അതു വഴിയൊരുക്കും. യുജിസി ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളെയും ബാധിക്കാം.
തനിക്കെതിരെ കേസ് കൊടുത്ത കലാമണ്ഡലം വൈസ് ചാന്‍സലറുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഏറെ അസ്വസ്ഥനാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ തണുപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. ഗവര്‍ണര്‍ വിചാരിച്ചാല്‍ കലാമണ്ഡലം വിസിക്കെതിരെ അന്വേഷണം നടത്താന്‍ കമ്മിഷനെ നിയോഗിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയും സ്വീകരിക്കാം.
ശ്രീനാരായണ ഗുരു സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ വേഗത്തില്‍ പരിഹരിക്കാം. വിസിക്ക് ശമ്ബളം നല്‍കാനും കോഴ്‌സുകള്‍ക്ക് അംഗീകാരം നേടാനും സര്‍ക്കാര്‍ മനസ്സുവച്ചാല്‍ മതി. പല സര്‍വകലാശാലകളിലും ഭരണപക്ഷ അദ്ധ്യാപകസംഘടനകളുടെ ദുര്‍ഭരണമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് എന്നിവിടങ്ങളില്‍ ഇതു കൂടുതലാണ്.
https://www.facebook.com/Malayalivartha