പി ജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തില്‍; ചർച്ചയ്ക്കില്ലെന്ന് സർക്കാർ, ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍

മെഡിക്കൽ പി ജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. ഇപ്പോളിതാ, സമരത്തിന് ഐക്യദാര്‍ഢ്യവുമായി മെഡിക്കല്‍ കോളേജ് അദ്ധ്യാപക സംഘടനയും രംഗത്തെത്തി.
പി ജി ഡോക്ടര്‍മാരെ പിന്തുണച്ച് ഹൗസ് സര്‍ജന്മാര്‍ സൂചനാപണിമുടക്ക് നടത്തും. ഡോക്ടര്‍മാര്‍ നാളെ ഒപി വാര്‍ഡ്, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്‌കരിക്കും. സമരം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചകള്‍ക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല.
ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും, ചര്‍ച്ചയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ നാളെ ആരംഭിക്കും.
https://www.facebook.com/Malayalivartha