തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി; ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായത്.
അതേസമയം നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ് ഉള്ളത്.
ഇതിനോടകം തന്നെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിട്ടുണ്ട്. അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു. സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha