തൃശൂരിൽ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിലും ഭാര്യയുടേത് കിടപ്പുമുറിയിലും; മരണകാരണം സ്ഥിരീകരിക്കാനാകാതെ പോലീസ്

ആറാട്ടുപുഴയില്‍(തൃശൂർ) ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ ചേരിപ്പറമ്ബില്‍ ശിവദാസ്, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. പുതുവത്സര ദിനത്തില്‍ രാവിലെയാണ് അയല്‍വാസികള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശിവദാസനെ തൂങ്ങിമരിച്ച നിലയിലും സുധയെ കിടപ്പുമുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ രണ്ട് പേരും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് മകനും മകളുമുണ്ടെങ്കിലും ഇരുവരും വേറെയാണ് താമസം. ശിവദാസന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. കുടുംബവഴക്കാണോ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha