മരുമകന്റെ ബഹളം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിനയാന്വിതനായ അമ്മാവനായി മാറിയെ ന്ന് സൂചന... തികച്ചും അപൂര്‍വമായ ഒരു സംഭവമാണ് ശനിയാഴ്ച ക്ലിഫ് ഹൗസില്‍ നടന്നത്..

മരുമകന്റെ ബഹളം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിനയാന്വിതനായ അമ്മാവനായി മാറിയെ ന്ന് സൂചന. തികച്ചും അപൂര്‍വമായ ഒരു സംഭവമാണ് ശനിയാഴ്ച ക്ലിഫ് ഹൗസില്‍ നടന്നത്.
പുതുവര്‍ഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ ആസ്ബര്‍ഗിനെ അവഹേളിച്ച സംഭവമാണ് വലിയ വിവാദമായി മാറിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിദേശ പൗരന്റെ അനുഭവത്തിലുണ്ടായ ട്വിസ്റ്റ്. ആദ്യം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആണ് പോലീസിനെതിരെ രംഗത്തെത്തിയത്. പോലീസില്‍ ആര്‍ എസ് എസുകാര്‍ ഉണ്ടെന്ന ആരോപണമാണ് റിയാസ് പറയാതെ പറഞ്ഞത്.കഴിഞ്ഞ കുറെ ദിവസങ്ങളായി പോലീസിലെ സംഘപരിവാരവത്കരണം ചര്‍ച്ചയായി കഴിഞ്ഞിരുന്നു.
പോലീസിന്റെ തലപ്പത്തുള്ളവരുടെ നിഷ്‌ക്രിയത്വം കാരണമാണ് പോലീസ് വഴി തെറ്റുന്നത്. എന്നാല്‍ നിഷ്‌ക്രിയത്വം സംഘപരിവാറിന്റെ തലയില്‍ കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിയാസ് ചൂടാവാനുള്ള കാരണവും ഇതുതന്നെയാണ്:
മരുമകന്‍ കലഹിച്ചെന്ന് മനസിലാക്കിയയുടന്‍ മുഖ്യമന്ത്രി മന്ത്രി വി ശിവന്‍കുട്ടിയെ വിളിപ്പിച്ചു. ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തനാണ് ശിവന്‍ക്കുട്ടി. വിദേശിയെ അനുനയിപ്പിക്കാനുള്ള ചുമതല ശിവന്‍കുട്ടിയെ ഏല്‍പ്പിച്ചു. അങ്ങനെയാണ് വിദേശിയെ അനുനയിപ്പിക്കാനുള്ള ഇടപെടലുമായി മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തിയത്. സ്റ്റീവന്‍ ആസ്ബര്‍ഗുമായി ആദ്യം ഫോണില്‍ സംസാരിച്ച മന്ത്രി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. മന്ത്രിയുടെ ക്ഷണം സ്വീകരിച്ച സ്റ്റീവന്‍ ആസ്ബര്‍ഗ് ഉച്ചയോടെ ഔദ്യോഗിക വസതിയിലെത്തി.
ജില്ലയുടെ ചുമതല ഉള്ള മന്ത്രി എന്ന നിലയിലാണ് ഇടപെടല്‍ നടത്തുന്നതെന്ന് പിന്നാലെ മാധ്യമങ്ങളെ കണ്ട ശിവന്‍കുട്ടി വ്യക്തമാക്കി. സര്‍ക്കാര്‍ സ്വീകരിച്ച നടപടി അദ്ദേഹത്തോട് വിശദീകരിച്ചെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെ പരക്കെ ആക്ഷേപിക്കരുതെന്നും മന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഹോം സ്റ്റേ ഭൂമിയുമായി ബന്ധപ്പെട്ട ഒരു നിവേദനം സ്റ്റീവന്‍ ആസ്ബര്‍ഗ് നല്കി. അത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. എ സിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ശിവന്‍കുട്ടി വിവരിച്ചു. സംസ്ഥാനത്താകെ പൊലീസ് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാത്തിലും പൊലീസ് കുറ്റക്കാര്‍ അല്ല. പൊലീസ് ഇടപെടല്‍ കാരണം പുതുവത്സരം ശാന്തമായിരുന്നുവെന്നത് ആരും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവളം സംഭവം വിവാദമായതിന് പിന്നാലെ പൊലീസിനെ വിമര്‍ശിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോവളത്ത് വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്നായിരുന്നു ടൂറിസം മന്ത്രിയുടെ പ്രതികരണം . സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്.
ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും റിയാസ് അറിയിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം. സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ കോവളം ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഇടപട്ടാണ് നടപടി എടുത്തത്. എന്നാല്‍ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അതേ സമയം തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളഞ്ഞതിന്റെ വീഡിയോ പുറത്തുവന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഇത്രയുമൊക്കെ ചെയ്തിട്ടും മന്ത്രി റിയാസ് ശാന്തനായില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. മുഖ്യമന്ത്രിയും റിയാസും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ മകള്‍ സ്വാഭാവികമായും ഇക്കാര്യം സംസാരിച്ചിരുന്നിരിക്കണം.
"
https://www.facebook.com/Malayalivartha