നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഇന്ന് മടങ്ങും

നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഇന്ന് മടങ്ങും. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്നു വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു തിരികെ പോകുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, വ്യവസായ മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, എഡിജിപി വിജയ് സാഖറെ, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവര്‍ അദ്ദേഹത്തെ യാത്രയാക്കും. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ എന്നിവരുമുണ്ട്.
അതേസമയം ആഗോള താപനില നിയന്ത്രിക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. എങ്കില്‍ മാത്രമേ ചെറു ദ്വീപുകള്‍, അവയുടെ സൗന്ദര്യം എന്നിവ കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാനും, ആ ദ്വീപുകളില്‍അധിവസിക്കുന്നവരുടെ വാസസ്ഥലം നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആഗോള മലിനീകരണത്തില്‍ ചെറിയ പങ്ക് മാത്രം വഹിക്കുന്ന ദ്വീപുകളാണ്, വന്‍കിട രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന ഉദാസീന മനോഭാവത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നത് തികച്ചും നീതി രഹിതമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിലെ തന്റെ രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉപരാഷ്ട്രപതി ദ്വീപിലെ അനുഭവങ്ങള്‍ സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു
ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ തീര പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന തുടര്‍ച്ചയായ പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ലക്ഷദ്വീപിന്റെ ഈ മാതൃക പിന്തുടരാനും പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം സ്വീകരിക്കാനും മറ്റ് വിനോദ സഞ്ചാര മേഖലകളോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
തങ്ങള്‍ സന്ദര്‍ശിക്കുന്ന മേഖലകളില്‍ പ്രാദേശികമായി അധിവസിക്കുന്ന ജനങ്ങളുടെ സുസ്ഥിതി, അവിടുത്തെ പ്രകൃതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഉത്തരവാദിത്തപരമായി യാത്ര ചെയ്യാന്‍ അദ്ദേഹം വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു.
"
https://www.facebook.com/Malayalivartha