ബി ജെ പി നേതാവ് രഞ്ജിത്ത് വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍... കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്, ഇരുവരും എസ് ഡി പി ഐ പ്രവര്‍ത്തകരാണ്, കേസില്‍ ഇതുവരെ കസ്റ്റഡിയിലായത് ആറു പേര്‍

ബി ജെ പി നേതാവ് രഞ്ജിത്ത് വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍... കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്, ഇരുവരും എസ് ഡി പി ഐ പ്രവര്‍ത്തകരാണ്, കേസില്‍ ഇതുവരെ കസ്റ്റഡിയിലായത് ആറു പേര്‍.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേര്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീന്‍, പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ പന്ത്രണ്ടംഗ സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. പ്രതികള്‍ക്കായി തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.
എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് രഞ്ജിത്ത് വധത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിസംബര്‍ 18ന് രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha