സില്‍വര്‍ ലൈനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന പ്രമുഖരുടെ യോഗം നാളെ... ആദ്യ വിശദീകരണയോഗം തിരുവനന്തപുരത്ത്

സില്‍വര്‍ ലൈനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന പ്രമുഖരുടെ യോഗം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ വിശദീകരണയോഗം.
രാവിലെ 11ന് ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിപക്ഷം സമരമാരംഭിക്കുകയും പദ്ധതി കടന്നുപോകുന്ന മേഖലകളില്‍ സമരസമിതികള്‍ സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമാണ് മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് യോഗം ചേരുന്നത്.
സംസ്ഥാന സര്‍ക്കാറും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപവത്കരിച്ച കേരള റെയില്‍ ഡെവലപമെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) എന്ന കമ്പനിയാണു നിര്‍മാണം നടത്തുന്നത്.
നിക്ഷേപത്തിന് മുമ്പുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയല്ലാതെ അന്തിമാനുമതി കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടില്ല. ഇതിനു നിരവധി കടമ്പകള്‍ ബാക്കിയാണ്. വിദേശവായ്പകള്‍ക്കുള്ള ഔദ്യോഗിക ചര്‍ച്ചകളും തുടങ്ങിയിട്ടില്ല.
"
https://www.facebook.com/Malayalivartha