ഫോൺ നല്കാൻ തയ്യാറാകാതെ ജിൻസി; മകളെ മടങ്ങിയെത്തിയത് വാക്കത്തിയുമായി, തടസ്സം നിന്ന മകനെ തൂക്കിയെറിഞ്ഞ് ഭാര്യയുടെ ദേഹത്ത് കലിതീരുവോളം വെട്ടിപ്പരിക്കേൽപിച്ചു, ദീപു ജിൻസിയെ ദേഹം ആസകലം വെട്ടിയത് ഇരുപത്തിയഞ്ചോളം വെട്ടുകളാണ്! മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കം നീണ്ടത് കൊലപാതകത്തിലേക്ക്....
കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടലിലാഴ്ത്തി കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയ വാർത്തകൾ വന്നത്. കൊലപാതകത്തിലേക്ക് ഭർത്താവിനെ നയിച്ചത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നതെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി. കടയ്ക്കലിൽ കോട്ടപ്പുറം മേടയിൽ ലതാമന്ദിരത്തിൽ ഇരുപത്തി ഏഴുവയസുളള ജിൻസിയെയാണ് ഭർത്താവായ ദീപു ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നത്.
പുതുവത്സര ദിനത്തിൽ രാവിലെ ദീപു ജിൻസിയുടെ മാതാവ് ലതയെ ഫോൺ ചെയ്തു ജിൻസി വീട്ടിൽ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്നു ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നു ലത ദീപുവിനോട് പറയുകയും ചെയ്തു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കിൽ ജീൻസിയുടെ വീട്ടിലെത്തി ജിൻസിയോട് ഫോൺ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജിൻസി തന്റെ ഫോൺ നൽകാൻ തയ്യാറായില്ല.
ഇതേതുടർന്ന് ഫോൺ വിളികളെ ചൊല്ലിതർക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു. എന്നാൽ ജിൻസി തന്റെ ഫോൺ ദീപുവിന് നല്കാൻ തയ്യാറായില്ല. തുടർന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി മകളെ വീട്ടിൽ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തി വീടിന് പുറത്ത് നിന്നിരുന്ന ജിൻസിയെ തലയിൽ വെട്ടിവീഴ്ത്തുകയാണ് ചെയ്തത്.
ഇത് കണ്ടു തുടയ്ക്കാൻ ഓടിയെത്തിയ ഏഴു വയസ് കാരൻ മകനെ ഇയാള്‍ തൂക്കി എടുത്തെറിഞ്ഞു. ദീപു ജിൻസിയെ ഇരുപത്തിയഞ്ചോളം വെട്ടുകളാണ് ദേഹം ആസകലം വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രദേശത്ത് ജനവാസം കുറവാണ് ഇവരുടെ മകൻ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റർ അകലയുളള കടയിലെത്തി വിവരം പറഞ്ഞു ആൾക്കാർ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടു പോയിരുന്നു. പിന്നാലെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിൻസിയെ കടയ്ക്കൽ താലുകാശുപത്രിയിലെത്തിച്ചപ്പഴേക്കും മരണം സംഭവിച്ചിരുന്നു.
അതോടൊപ്പം റയ്ഹാന്നെ ആറു മണിയോടെ ദീപു സ്റ്റേഷനിൽ എത്തി കീഴടങ്ങി. രണ്ടാഴ്ച്ച മുൻപ് ദീപു കയറുകൊണ്ട് കഴുത്തുമുറുക്കി ജിൻസിയെ കൊലപെടുത്താൻ ശ്രമിച്ചതായി കാട്ടി ജിൻസി കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇരുകൂട്ടരെയും വിളിച്ചു പോലീസ് സംസാരിച്ചിരുന്നു. തന്നെ ഇനി ഉപദ്രവിക്കാതിരുന്നാൽ മതി കേസെടുക്കേണ്ടെന്ന് ജിൻസി പോലീസിനോട് വ്യക്തമാക്കി. ഇതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം പ്രതി ദീപുവിനെ ക്യത്യസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കിയ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha