പി ടിയുടെ അവസാന ആഗ്രഹം.... കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിലേക്ക്... പി ടിയുടെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കി ഇടുക്കി രൂപത

കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറിയിലേക്ക് ഉടന്‍ എത്തിക്കും. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതി യാത്ര പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങി.
വൈകിട്ട് നാല് മണിയോടെ ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലെ പി ടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും. പി ടിയുടെ അവസാന ആഗ്രഹമായിരുന്നു ഇത്.
അതേസമയം പി ടിയുടെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗനിര്‍ദേശം നല്‍കി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും, മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്നുമാണ് രൂപതയുടെ നിര്‍ദേശം.
ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്. അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ട് എന്നാണ് ആദ്യത്തെ നിര്‍ദേശം.സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങില്‍ പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത ഉണ്ടായിരിക്കണമെന്ന നിര്‍ദേശവും ഇടുക്കി രൂപത മുന്നോട്ടുവെച്ചിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നില്‍ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് സഭയുടെ ഭാഗത്ത് നല്‍കിയിരിക്കുന്നത്.
ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha