ഇടപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്; പന്ത്രണ്ടോളം അയ്യപ്പ ഭക്തർക്ക് പരിക്കേൽക്കുകയുണ്ടായി; ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കെഎസ്ആർടിസി ഡ്രൈവർ; അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അപകടത്തിൽപ്പെട്ടവരും ബസിലെ യാത്രക്കാരും

ഇടപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ 12 അയ്യപ്പ ഭക്തർക്ക് പരിക്കേൽക്കുകയുണ്ടായി. രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത് .
ഇടപ്പള്ളി ട്രാഫിക് ജംഗ്ഷന് സമീപമായിരുന്നു അപകടം . നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ വാഹനത്തിൽ ഇടിച്ചു. ബാംഗ്ലൂരിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അയ്യപ്പ ഭക്തരുടെ വാഹനത്തിൽ ഇടിച്ച ബസ് പിന്നീട് മറ്റൊരു ബൈക്കിലും ഇടിക്കുകയുണ്ടായി. എന്നിട്ടാണ് ബസ് നിന്നത്.
അപകടത്തിൽ ബസ് യാത്രികർക്കെല്ലാവർക്കും പരിക്കേൽക്കുകയും ചെയ്തു. ആകെ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറയുന്നത്.
ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നും ഡ്രൈവർ വെളിപ്പെടുത്തി .എന്നാൽ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അപകടത്തിൽപ്പെട്ടവരും ബസിലെ യാത്രക്കാരും പ്രതികരിച്ചു.
https://www.facebook.com/Malayalivartha