മുടി സ്‌ട്രെയിറ്റന്‍ ചെയ്ത് അടിപൊളി ലുക്കിൽ സ്വപ്‌ന സുരേഷ്, സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണയ്ക്ക് എത്തുക പുതിയ സ്റ്റൈലൻ ലുക്കിൽ, വിചാരണയ്ക്ക് മുന്നോടിയായി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റവിചാരണക്കോടതി, സ്വര്‍ണക്കടത്ത് കേസിന്റെ ബുദ്ധി കേന്ദ്രം, പ്രധാന പ്രതി സ്വപ്‌ന തന്നെ, എല്ലാത്തിനും കൈമലത്തി ശിവശങ്കർ

വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ഒരുവര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാകേസുകളിലും സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍മോചനം സാധ്യമായത്. ജയില്‍ മോചിതയായ സ്വപ്‌നാ സുരേഷ് വീണ്ടും അടിപൊളി ലുക്കിലേക്ക് മാറിയിട്ടുണ്ട്. ലുക്ക് മാറ്റിട്ട് കാര്യമില്ലല്ലോ.
സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ആരംഭിക്കാൻ പോകുന്നതിന്റെ ഒരുക്കത്തിലാണ് ഇപ്പോൾ സ്വപ്‌ന ചേച്ചി. മുടി സ്‌ട്രെയിറ്റന്‍ ചെയ്ത് രൂപം അടിമുടി മാറിയാണ് സ്വപ്‌ന വിചാരണയ്ക്ക് എത്തുക. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടന്ന നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിന്റെ വിചാരണ മാര്‍ച്ചില്‍ ആരംഭിക്കും. അതിവേഗ വിചാരണ ഈ കേസില്‍ നടക്കാനാണ് സാധ്യത.വിചാരണയ്ക്ക് മുന്നോടിയായി പ്രതികളോട് നേരിട്ടു ഹാജരാകാന്‍ സാമ്പത്തിക കുറ്റവിചാരണക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്‌നാ സുരേഷാണ് കേസിലെ പ്രധാന പ്രതി. കേസിലെ 29 പ്രതികളാണ് വിചാരണ നടപടികള്‍ നേരിടുന്നത്.സരിത്തും സന്ദീപ് നായരും അടക്കമുള്ളവരുമായി സ്വപ്‌നയാണ് നയതന്ത്ര പാഴ്‌സല്‍ കടത്തിലെ പ്രധാന ബുദ്ധി കേന്ദ്രമെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തൽ.
ഈ കേസില്‍ പ്രോസിക്യൂഷനും പൂര്‍ണ്ണ വിജയ പ്രതീക്ഷയിലാണ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ല. ഇതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഈ തുക കണ്ടുകെട്ടിയ നടപടിക്ക് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയില്‍ നിന്ന് അംഗീകാരം കിട്ടിയത്.
നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണയില്‍ പ്രതികള്‍ക്ക് ശക്തമായ തിരിച്ചടിയാകുന്നതാണിത്. സ്വപ്ന സുരേഷിനു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ സാമ്പത്തിക നിക്ഷേപമായിരുന്നു ഇ.ഡി. കണ്ടുകെട്ടിയത്. ഇതിനാണ് കള്ളപ്പണ കേസുകളിലെ ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ ലോക്കറുകളിലുണ്ടായിരുന്ന സ്വപ്ന സുരേഷിന്റെ 64 ലക്ഷം രൂപയും 36.50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ഈ തുകയാണ് ഇ.ഡി. കണ്ടുകെട്ടിയവയില്‍ പ്രധാനം.
ഇത് മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ പണമാണെന്നും ലൈഫ് മിഷന്‍ കരാറുകള്‍ക്കു ലഭിച്ച കമ്മിഷന്‍ തുകയാണെന്നുമായിരുന്നു ഇ.ഡി.യുടെ വാദം. എന്നാല്‍, ശിവശങ്കര്‍ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു കോടി രൂപയുടെ കൃത്യമായ ഉറവിടം തെളിയിക്കാനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ സ്വപ്നയ്ക്ക് സാധിച്ചതുമില്ല. ഇതെല്ലാം കൊച്ചി കോടതിയിലെ വിചാരണയിലും നിര്‍ണ്ണായകമാകും.
ഇതിന് പുറമേ സഹകരണ ബാങ്കുകളിലേതടക്കമുള്ള സ്വപ്നയുടെ 62.76 ലക്ഷവും കണ്ടുകെട്ടിയിരുന്നു. ഇതിനും വ്യക്തമായ രേഖകള്‍ സഹിതമുള്ള സ്രോതസ്സ് കാണിക്കാനായില്ല. മറ്റൊരു പ്രതിയായ പി.എസ്. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള 10 ലക്ഷമടക്കം 11.94 ലക്ഷം രൂപയാണ് ഇ.ഡി. കണ്ടുകെട്ടിയിരുന്നത്. സന്ദീപ് നായരുടെ 10.11 ലക്ഷവും. ഇതിനും വ്യക്തമായ രേഖകള്‍ ഹാജരാക്കാനായില്ല.
https://www.facebook.com/Malayalivartha