വീണ്ടും പോലീസിന്റെ കൊടും ക്രൂരത, കണ്ണൂരില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത യുവാവിനെ ട്രെയിനില്‍ ക്രൂരമായി മര്‍ദ്ദിച്ചു, നിലത്തിരിക്കുന്ന യുവാവിനെ ചവിട്ടി ഇറക്കാൻ ശ്രമിച്ചു, സംഭവത്തിൽ അന്വേഷണ പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ

പിണറായി പോലീസിന്റെ കണ്ണില്ലാ ക്രൂരത തുടരുകയാണ്. ഇതിന് ഉദാഹരണമായി മറ്റൊരു സംഭവം കൂടി അരങ്ങേറിയിരുക്കുകയാണ്. കണ്ണൂരില്‍ ട്രെയിനിലാണ് കേരളാ പൊലീസിന്റെ ക്രൂരത വെളിവാക്കുന്ന സംഭവം നടന്നിരിക്കുന്നത്. മാവേലി എക്സ്പപ്രസില്‍ വച്ച് എ.എസ്.ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് അറിയാൻ സാധിക്കുന്നത്.
സ്ലീപ്പര്‍ കംമ്ബാര്‍ട്ട് മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. എല്ലാൽ സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു.
ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടി. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മര്‍ദ്ദനം.
റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടേഷനിൽ നിയോഗിച്ച കേരള പോലീസിലെ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മുഖത്തടിച്ചു നിലത്തു വീഴിക്കുകയും തുടർന്നു നെഞ്ചിൽ ചവിട്ടി വെളിയിൽ തള്ളുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് ഇതു പകർത്തിയത്.
എന്നാൽ മദ്യപിച്ചു ട്രെയിനിൽ കയറിയ ആളെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്എസ്ഐയുടെ പ്രതികരണം. അതേസമയം, യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കേണ്ടതു ടിടിആർ ആണെന്നും പോലീസുകാർക്കു ടിക്കറ്റ് പരിശോധിക്കാൻ അവകാശമില്ലെന്നും യാത്രക്കാർ പറഞ്ഞു.
എന്നാൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. മനുഷത്വ രഹിതമായ കാര്യങ്ങൾ നടന്നോയെന്ന് പരിശോധിക്കും.അച്ചടക്ക നടപടിക്കുള്ള അധികാര പരിധി ആർക്കെന്ന് പരിശോധിക്കും
അതേസമയം, കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് സംഭവത്തോട് പ്രതികരിച്ച് പ്രതിക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിന്‍റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പപ്രസിൽ നടന്ന സംഭവ.രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്‍റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസ് ഒരു സേനയെന്ന രീതിയിൽ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ്. സതീശൻ പറയുന്നു.
ഒരാൾ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്താൽ അയാളെ പൊലീസ് പിടികൂടി നിയമനടപടികൾ സ്വീകരിക്കാം. എന്നാൽ അതല്ല ഇവിടെ നടന്നത്. ക്രൂരതയുടെ പര്യായമായി പൊലീസ് മാറിയിരിക്കുകയാണ്. മനുഷ്യനാണ് താഴെ കിടക്കുന്നത്. എന്ത് അധികാരമാണ് ബൂട്ടിട്ട് ചവിട്ടാൻ പൊലീസിനുള്ളതെന്നാണ് സതീശന്‍റെ ചോദ്യം.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകാൻ നിയമമുണ്ട്. നിലത്തിട്ട് ഒരാളെ ചവിട്ടിക്കൂട്ടാനും, കരണത്തടിക്കാനും ആരാണ് ഇവർക്ക് അധികാരം നൽകിയത്. മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് പൊലീസ്, നെഞ്ചത്ത് കുതിര കയറാനല്ല. ഗുണ്ടകളോടൊന്നും ഇങ്ങനെ കാണിക്കുന്നില്ലല്ലോ?
ഗുണ്ടകളോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം.
സെക്രട്ടേറിയറ്റിന്‍റെ മൂക്കിന് താഴെ ഗുണ്ടാ വിളയാട്ടമാണ്. അവരോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, മുഖ്യമന്ത്രി എന്ത് സംഭവിച്ചാലും പൊലീസിനെ ന്യായീകരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
https://www.facebook.com/Malayalivartha