പുതുവത്സര തലേന്ന് ആരും പ്രതീക്ഷിക്കാതെ വീട്ടിലേക്ക് കയറി വന്നു ! ഇറങ്ങി പോകാന്‍ കൂട്ടാക്കിയില്ല, ഒടുവില്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനിലേക്ക്; അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ച് വീട്ടുകാര്‍: പിന്നീട് നടന്നതിങ്ങനെ

പുതുവത്സരം ആഘോഷിക്കാനൊരുങ്ങിയിരുന്ന വീട്ടുകാര്‍ വീട്ടിലെത്തിയ അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ചു. പുതുവത്സര ദിനത്തിന്റെ തലേന്ന് വീട്ടിലെത്തിയ മുന്തിയ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയാണ് വീട്ടുകാരെ വെട്ടിലാക്കിയത്.
രണ്ടു രാത്രിയും ഒരു പകലും നീണ്ട അന്വേഷണത്തിനൊടുവില്‍ സാമൂഹിക മാധ്യമം വഴി ഉടമസ്ഥനെ കണ്ടെത്തി വീട്ടുകാര്‍ നായ്ക്കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. മുരിക്കുംപുഴ ഇടവിളാകത്ത് ഷാഹിദ് അലിയുടെ വീട്ടിലെത്തിയ നായ്ക്കുട്ടിയെയാണ് ഉടമ തിരികെ ഏല്‍പ്പിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി കാത്തിരുന്ന ഷാഹിദ് അലിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കാണ് രാത്രി പതിനൊന്നരയോടെ നായ്ക്കുട്ടിയെത്തിയത്.
മുന്തിയ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടി ആയതിനാല്‍ തന്നെ നായ്ക്കുട്ടി ആരുടെയാണെന്നും എങ്ങനെ വീട്ടില്‍ കയറിയെന്നും അറിയാതെ ഷാഹിദ് അലി അമ്പരന്നു. വീട്ടുകാരുമായി പെട്ടെന്ന് ഇണങ്ങിയ നായ്ക്കുട്ടിയാകട്ടെ ഇറങ്ങിപ്പോയതുമില്ല. വീടിന് സമീപപ്രദേശങ്ങളിലൊന്നും അത്തരമൊരു നായ്ക്കുട്ടി ഉള്ളതായി അറിവില്ലായിരുന്നു.
സുഹൃത്തുക്കളാണ് ടിബറ്റന്‍ ഇനമായ ടോയ് ഡോഗ് ഷീസുവാണെന്നും കുറഞ്ഞത് മുപ്പതിനായിരം രൂപയെങ്കിലും വിലയുണ്ടെന്നും ഷാഹിദിനോട് പറയുന്നത്. ഇത്രയും വിലയുള്ള നായ്ക്കുട്ടിയെ ആരും ഉപേക്ഷിക്കില്ലല്ലോ എന്നോര്‍ത്താണ് പൊലീസിന്റെ സഹായം തേടാന്‍ തീരുമാനിച്ചത്. പുതുവത്സര ദിനത്തിന്റെ അന്ന് രാവിലെ തന്നെ ഷാഹിദ് അലി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
രണ്ട് ദിവസം ഉടമയെ നോക്കാമെന്നും വന്നില്ലെങ്കില്‍ ആര്‍ക്കെങ്കിലും ദത്ത് നല്‍കാമെന്നുമായിരുന്നു പൊലീസ് നല്‍കിയ നിര്‍ദേശം. ഉടമയെ കാത്തിരുന്നു മടുത്ത് വൈകീട്ട് ഫെയ്‌സ്ബുക്ക് പേജില്‍ ഷാഹിദ് അലി നായയുടെ ചിത്രം സഹിതം ഒരു പോസ്റ്റിട്ടു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഖത്തറിലെ ബന്ധു വിവരമറിയിച്ചതനുസരിച്ച് നായയുടെ ഉടമ ഫഹദ് ഇന്നലെ രാവിലെ ഷാഹിദ് അലിയെ തേടിയെത്തി. നായക്കൊപ്പമുള്ള ഫഹദിന്റെ പഴയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ യഥാര്‍ഥ ഉടമയാണെന്നു ബോധ്യപ്പെട്ടതോടെ പൊലീസിന്റെ അനുമതിയോടെ നായയെ കൈമാറുകയായിരുന്നു.
രണ്ടര കിലോമീറ്റര്‍ അകലെ വരിക്കുമുക്കിലെ ഫഹദിന്റെ വീട്ടില്‍ നിന്നാണ് നായ രാത്രിയില്‍ ഷാഹിദ് അലിയുടെ വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നു കിടന്നതിനാല്‍ നായ്ക്കുട്ടി പുറത്തു ചാടുകയായിരുന്നു. നായയെ ഉടമസ്ഥന് തന്നെ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഷാഹിദ് അലിയും കുടുംബവുമിപ്പോള്‍.
" fr
https://www.facebook.com/Malayalivartha