എറണാകുളത്ത് ലോറി കയറി പതിനാലുകാരന് ദാരുണാന്ത്യം

എറണാകുളത്ത് ലോറി കയറി പതിനാലുകാരന് ദാരുണാന്ത്യം. പടമുകളിലാണ് സംഭവം നടന്നത്. വാഴകാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്.
ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
അതേസമയം ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കെസ്ആര്‍ടിസി ബസ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിവാനില്‍ ഇടിക്കുകയും വാന്‍ ബൈക്കിലിടിച്ചുമായിരുന്നു അപകടം നടന്നത്.
തിരക്കേറിയ സമയത്ത് ഇടപ്പള്ളിയിലുണ്ടായ അപകടം വലിയ ദുരന്തമാകാതെ ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ പരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ .
"
https://www.facebook.com/Malayalivartha