സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യം..... കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിഷയത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നേരത്തെ സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്.
നിരക്ക് വര്‍ധനയ്ക്ക് പുറമെ വിദ്യാര്‍ഥി യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് ബസുടമകള്‍ വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha