അഗസ്ത്യാര്‍കൂടം വിളിക്കുന്നു: ട്രക്കിങിന് ആറ് മുതല്‍ ബുക്ക് ചെയ്യാം, വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: ബുക്കിങ് ചെയ്യേണ്ടത് എങ്ങനെ ? കൂടുതല്‍ വിവരങ്ങളിതാ...

ഈ വര്‍ഷം അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെയാണ് ട്രക്കിങ്. ഒരുദിവസം പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ ഉണ്ടാകും.
ബുക്കിങ് ചെയ്യുന്നത് ഇങ്ങനെ...
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി ആറിന് രാവിലെ 11 ന് ബുക്കിങ് തുടങ്ങും. അക്ഷയ കേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ.
ചെയ്യേണ്ടത് ഇത്രമാത്രം...
ടിക്കറ്റ് പ്രിന്റൗട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിങ് ദിവസം രാവിലെ ഏഴ് മണിക്ക് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നല്‍കണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി വഴി ഗൈഡിനെ ഏര്‍പ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2360762.
ആര്‍ക്കൊക്കെ പോകാം...
ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള യാത്ര ആയതിനാല്‍ നല്ല ശാരീരിക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസിന് താഴെയുള്ള കുട്ടികള്‍ പാടില്ല. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും യാത്ര ചെയ്യാം.
"
https://www.facebook.com/Malayalivartha