മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ നാട്ടിലെ ഒരു സംഘം ആക്ഷേപിച്ചത് എട്ട് കൊല്ലം മുമ്പ്; ഇത് ചോദ്യം ചെയ്തതുമുതൽ പതിവായി ആക്രമണം, ജനൽ ചില്ലുകൾ തകർത്തും വൈദ്യുതി വിച്ഛേദിച്ചും അക്രമികളുടെ അഴിഞ്ഞാട്ടം സഹിക്കാനാകാതെ വൃദ്ധദമ്പതികൾ! പരാതിയോട് മുഖംതിരിച്ച് പൊലീസ്
കേരള പോലീസിന്റെ കെടുകാര്യസ്ഥത മൂലം നിരവധിപേരാണ് ദുരിതം അനുഭവിക്കുന്നത്. ഇതിനോടകം തന്നെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ പത്തനംതിട്ട അടൂർ പള്ളിക്കലിൽ വൃദ്ധദമ്പതികളുടെ പരാതിയോട് മുഖംതിരിച്ച പൊലീസിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. വീട് കയറി ആക്രമിച്ച സംഘത്തിനെതിരെ പരാതി നൽകി എട്ട് വർഷം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുത്തിട്ടില്ല. പൊലീസ് ഇത്തരത്തിൽ മുഖം തിരിച്ചതോടെ ഇവിടെ അക്രമം പതിവ് കാഴ്ചയായിരിക്കുകയാണ്.
ഇത്തരത്തിൽ വര്ഷങ്ങളായി കേരള പൊലീസിന്റെ നീതി നിഷേധത്തിന്റെ ഇരകളാണ് പള്ളിക്കൽ സ്വദേശി ജാനകിയും ഭർത്താവ് കുഞ്ഞുകുഞ്ഞും. എട്ട് കൊല്ലംമുമ്പ് മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ നാട്ടിലെ ഒരു സംഘം ആക്ഷേപിക്കുന്നത് ചോദ്യം ചെയ്തത് മുതലാണ് ഇരുവരും പതിവായി ആക്രമണം നേരിട്ട് തുടങ്ങിയത്. ആദ്യം പൊലീസിൽ പരാതി നല്കാൻ ഭയന്നിരുന്നു. എന്നാൽ ആക്രമണം പതിവായതോടെ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. നടപടി ഒന്നുമുണ്ടാകാത്തതിനെ തുടർന്ന് ഡിവൈഎസ്പിയെയും ജില്ലാ പൊലീസ് മേധാവിയെയും സമീപിക്കുകയുണ്ടായി.
ഇതുകൂടാതെ ഒരിക്കൽ അക്രമി സംഘം കുഞ്ഞുകുഞ്ഞിന്റെ കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴുള്ള പ്രതികരണം കുഞ്ഞുകുഞ്ഞിന് എതിരെയായിരുന്നു. വീടിന്റെ സമീപത്ത് തന്നെയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജാനകിയും കുഞ്ഞുകുഞ്ഞും വ്യക്തമാക്കുന്നത്. ഇവരുടെയൊക്കെ പേര് വിവരം അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം ഇക്കഴിഞ്ഞ ദിവസവും ഒരു സംഘം വീട്ടിലെത്തി അക്രമണം അഴിച്ചു വിടുകയുണ്ടായി. ജനൽ ചില്ലുകൾ തകർത്തും വൈദ്യുതി വിച്ഛേദിച്ചുമാണ് ആക്രമണം നടത്തിയത്. പട്ടികജാതി പീഡന നിരോധന നിയമം അടക്കം ചുമത്തേണ്ട കുറ്റങ്ങൾ നിലനിൽക്കുമ്പോഴാണ് പൊലീസിന്റെ നിഷക്രിയത്വം. എന്നാൽ പരാതിയിൻ മേൽ അന്വേഷണം നടക്കുകയാണെന്ന പതിവ് പല്ലവിയാണ് പൊലീസിന് പറയാനുള്ളത്.
https://www.facebook.com/Malayalivartha