തിരുവനന്തപുരത്ത് വൻ തീപിടുത്തം, പി.ആർ.എസ് ആശുപത്രിക്ക് സമീപം ആക്രി ഗോഡൗണിൽ തീ ആളിപ്പടർന്നു, തീപിടുത്തമുണ്ടായ സ്ഥലത്ത് നിരവധി വീടുകൾ,അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരത്ത് വൻ തീപിടുത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയിലാണ് തീ ആളിപ്പടർന്നത്.ഇവിടെ ആക്രി സാധനങ്ങൾ കൂട്ടിയിടുന്ന ഗോഡൗണാണെന്നാണ് അറിയാൻ സാധിക്കുന്നത്. ആശുപത്രിയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്‌സിന്‍റെ വെള്ളം തീര്‍ന്നു പോയതാണ് തീ വ്യാപകമായി പടരാന്‍ കാരണമായത്. ഗോഡൗണിനുള്ളില്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗോഡൗണിന് സമീപമുള്ള വീട് പുകകൊണ്ട് മറഞ്ഞിരിക്കുകയാണ്.
ഈ വീട്ടില്‍ നിന്നും ആളുകളെ മാറ്റിയോയെന്നും അറിവായിട്ടില്ല.തീപിടുത്തമുണ്ടായ സ്ഥലത്ത് നിരവധി. വീടുകളുണ്ട് നിലവിൽ തീയണയ്ക്കാനുള്ള ശ്രമം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha