അച്ഛന്‍ അവസാനമായി അയച്ച കത്ത് വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് മകള്‍; പിന്നിലെ കാരണം ഇത്, തീര്‍ന്നില്ല ഈ വധുവിന്റെ കല്യാണത്തിന് ഇനിയുമുണ്ട് സവിശേഷതകള്‍

വിവിധ തരത്തിലുള്ള ആചാരങ്ങളാണ് ഇന്ത്യന്‍ വിവാഹത്തിലെ സവിശേഷത. എന്നാല്‍ ആചാരങ്ങളൊന്നുമില്ലാതെ വളരെ സിമ്പിളായി വിവാഹം കഴിക്കുന്നവരുമുണ്ട്. ഓരോ വധൂവരന്‍മാര്‍ക്കും അവരവരുടെ വിവാഹദിനത്തെക്കുറിച്ച് പല കാഴ്ചപ്പാടുകളും ഉണ്ടാകും. ഇപ്പോള്‍ വിവാഹത്തിന് ധരിച്ച ഒരു ലെഹങ്കയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഒരു വധു.
വിവാഹവസ്ത്രത്തില്‍ വരന്റെയും വധുവിന്റെയും പേരോ അല്ലെങ്കില്‍ വാക്കുകളോ ഒക്കെ തുന്നിച്ചേര്‍ക്കുന്നത് പതിവാണ്. എന്നാലിവിടെ മരിച്ചു പോയ തന്റെ അച്ഛന്റെ ഓര്‍മകള്‍ തുന്നിച്ചേര്‍ത്താണ് വധു വിവാഹവസ്ത്രം സ്‌പെഷ്യലാക്കി മാറ്റിയിരിക്കുന്നത്.
മരിച്ചുപോയ അച്ഛന്‍ അവസാനമായി എഴുതിയ കത്ത് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്താണ് വധു വിവാഹവേദിയിലേക്ക് കടന്നുവന്നത്. ലെഹങ്കയോടൊപ്പം പെയര്‍ ചെയ്ത ദുപ്പട്ടയിലാണ് അച്ഛന്‍ എഴുതിയ കത്ത് വധു തുന്നിച്ചേര്‍ത്തത്. സുവന്യ എന്ന രാജസ്ഥാന്‍ വധുവാണ് വിവാഹ ദിനത്തില്‍ അച്ഛന്റെ ഓര്‍മ്മകളും പങ്കുവച്ചത്. 2020 ലെ സുവന്യയുടെ പിറന്നാള്‍ ദിനത്തില്‍ ജീവിച്ചിരിക്കെ അച്ഛന്‍ നല്‍കിയ അവസാനത്തെ കത്താണ് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്തത്. അച്ഛന്റെ വാക്കുകള്‍ ദുപ്പട്ടയില്‍ എംബ്രോയ്ഡറി ചെയ്‌തെടുക്കുകയായിരുന്നു.
അച്ഛന്റെ സാന്നിധ്യം വിവാഹ വേദിയില്‍ കൊണ്ടുവരാനുള്ള ആലോചനയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സുവന്യ എത്തിയത്. അധികം വര്‍ക്കുകള്‍ ഒന്നുമില്ലാത്ത സിംപിളായ ഒരു ചുവപ്പ് ലെഹങ്കയാണ് സുവന്യ വിവാഹത്തിനായി ധരിച്ചത്.
അധികം ആഭരണങ്ങളൊന്നും ഇല്ലാതെയുമാണ് വധു വേദിയില്‍ എത്തിയത്. കഴുത്തില്‍ നേര്‍ത്തൊരു മാലയും കൈകളില്‍ ഓരോ വളയുമാണ് സുവന്യ അണിഞ്ഞത്. മേക്കപ്പിലും സുവന്യ മിതത്വം പാലിച്ചു. മിനിമല്‍ മേക്കപ്പും ചെറിയ പൊട്ടും മുടി വട്ടത്തില്‍ കെട്ടി പൂക്കള്‍ കൂടി വച്ചതോടെ സുവന്യയുടെ മേക്കപ്പും പൂര്‍ണമായി.
"
https://www.facebook.com/Malayalivartha