ഡി–ലിറ്റിന് ശുപാര്‍ശ ആർക്കും നൽകാവുന്നതാണ്;ആ ശുപാർശയാണ് ഗവര്‍ണറും നൽകിയത്; വലിയ ദലിത് സ്നേഹം പറയുന്ന ആളുകൾ അവരുടെ ഉള്ളിലുള്ള ദലിത് വിരോധമാണ് ഇതിലൂടെ പ്രകടമാക്കിയതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

രാഷ്ട്രപതിക്ക് ഡി–ലിറ്റ് നിഷേധിച്ച വിഷയത്തിൽ ശക്തമായി ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രതിപക്ഷ നേതാവിനെ വിമർശിക്കുകയും സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഡി–ലിറ്റിന് ശുപാര്‍ശ ആർക്കും നൽകാവുന്നതാണ്. ആ ശുപാർശയാണ് ഗവര്‍ണറും നൽകിയതെന്നും വി മുരളീധരൻ പറഞ്ഞു.
അത് കൊടുക്കേണ്ടായെന്ന് തീരുമാനമെടുക്കാനുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. വലിയ ദലിത് സ്നേഹം പറയുന്ന ആളുകൾ അവരുടെ ഉള്ളിലുള്ള ദലിത് വിരോധമാണ് ഇതിലൂടെ പ്രകടമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെ അവഹേളിക്കുന്നതിലൂടെ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കപ്പെട്ടിരിക്കുകയാണ് .
നാടിനാകെ കളങ്കമുണ്ടാക്കുന്ന സംഭവമുണ്ടായി എന്ന് ഗവർണർ പറഞ്ഞതിലൂടെ അതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമായാണ് സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജനാധിപത്യ കേരളത്തിന് കളങ്കമാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഭയക്കുന്നതെന്ന് അറിയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമയമില്ലെന്നും മുരളീധരന്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha