യാത്രക്കാരന്‍റെ വസ്ത്രം പൊലും മാറിക്കിടന്നു, മദ്യപിച്ച് രണ്ട് പെണ്‍കുട്ടികളിരുന്ന സീറ്റിന് മുന്നിലിരുന്ന് ശല്യം ചെയ്തതോടെയാണ് പൊലീസ് ഇടപെട്ടതെന്ന് യാത്രക്കാരായ പെണ്‍കുട്ടികൾ, ശല്യം ചെയ്തപ്പോള്‍ പൊലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക, പൊലീസിന്റെ ഉന്നതതല യോഗം വീണ്ടും വിളിച്ച് മുഖ്യമന്ത്രി

കണ്ണൂർ മാവേലി എക്സ്പ്രസിലെ യാത്രക്കാരന്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പൊലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.ശല്യം ചെയ്തപ്പോള്‍ പൊലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇതൊടെ എ. എസ്. ഐ ക്കതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മതിയെന്ന് തീരുമാനം. അതേസമയം പൊലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.
നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും സംഭവത്തിന്റെ യഥാര്‍ത്ഥ വശം അതല്ലന്നാണ് പൊലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനല്‍ ഡിവൈ. എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടും.മാഹിയില്‍ നിന്ന് സ്ലീപ്പര്‍ കൊച്ചില്‍ കയറിയ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.
രണ്ട് പെണ്‍കുട്ടികളിരുന്ന സീറ്റിന് മുന്നിലിരുന്ന് ശല്യം ചെയ്തു. വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇരുന്നതെന്ന് യാത്രക്കാരായ പെണ്‍കുട്ടികളും മൊഴി നല്‍കി. ഇതോടെയാണ് പൊലീസും ടി.ടി.ഇ യും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലന്ന് കണ്ടതോടെ മാറ്റാന്‍ ടി.ടി. ഇ നിര്‍ദേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്. എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോര്‍ട്ടിലുണ്ട്.
റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടേഷനിൽ നിയോഗിച്ച കേരള പോലീസിലെ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മുഖത്തടിച്ചു നിലത്തു വീഴിക്കുകയും തുടർന്നു നെഞ്ചിൽ ചവിട്ടി വെളിയിൽ തള്ളുകയും ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് ഇതു പകർത്തിയത്. എന്നാൽ മദ്യപിച്ചു ട്രെയിനിൽ കയറിയ ആളെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്എസ്ഐയുടെ പ്രതികരണം. അതേസമയം, യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കേണ്ടതു ടിടിആർ ആണെന്നും പോലീസുകാർക്കു ടിക്കറ്റ് പരിശോധിക്കാൻ അവകാശമില്ലെന്നും യാത്രക്കാർ പറഞ്ഞു.
https://www.facebook.com/Malayalivartha