മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തിൽപ്പെട്ടു, ഔദ്യോഗിക വാഹനം പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു, ഗണ്‍മാന് പരിക്ക്

കോട്ടയത്ത് പാമ്പാടിയില്‍വെച്ച് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂര്‍ എംഎല്‍എയുമായ വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു. ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്.മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗണ്‍മാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha