ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്തു, ബില്ലിങ് മെഷീന്‍ വലിച്ചെറിഞ്ഞ് കേടുപാട് വരുത്തി പരാക്രമം, ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം യുവാവ് പിടിയില്‍. തൃശൂര്‍ അന്തിക്കാട് ബീവറേജ് ഔട്ട് ലെറ്റിലാണ് സംഭവം. കൊലപാതക കേസുകള്‍ അടക്കം ജില്ലയിലെ നിരവധി കേസുകളില്‍ പ്രതിയായ അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ കുഞ്ഞനെയാണ് (രാകേഷ്) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് കൊലപാതക കേസുകളുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ദിവസങ്ങൾ മുന്നെയാണ് ജയിലില്‍ നിന്നുമിറങ്ങിയത്. പൊതുമുതല്‍ നശിപ്പിച്ചെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
അന്തിക്കാട് ബീവറേജിലെത്തിയ പ്രതി ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയും മദ്യം കൊടുക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ ബില്ലിങ് മെഷീന്‍ വലിച്ചെറിഞ്ഞു കേടുപാട് വരുത്തുകയും തുടര്‍ന്ന് വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണുണ്ടായത്. പ്രതിയെ സംഭവത്തിന് ശേഷം തൃശൂര്‍ അന്തിക്കാട് നിന്നും പൊലീസ് പിടികൂടി.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. അന്തിക്കാട് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, ഇരിങ്ങാലക്കുട ഡി.വൈ.എസ്‌പി സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സോണി, സി.പി.ഒമാരായ ഷറഫുദ്ധീന്‍, സിജു, കമല്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha