ഇതൊക്കെയാണ് കല്യാണം!! വിവാഹത്തിന് വരൻ പറന്നിറങ്ങിയത് ഹെലികോപറ്ററിൽ; അന്തംവിട്ട് കാണികൾ, അറബി പാട്ടിന്റെ താളത്തില്‍ വേദിയിലേക്കെത്തി വധു: ത്രില്ലടിച്ച് വധുവും

ഏതൊരാളുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ദിവസമാണ് വിവാഹം. വിവാഹ ദിനം വ്യത്യസ്തമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അറബി വേഷം ധരിച്ച് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയിരിക്കുകയാണ് വരന്‍.
വരനെ സ്വീകരിക്കാന്‍ അറബിഗാനത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തച്ചുവടുകളുമായി കലാകാരികളും കലാകാരന്മാരും.വധുവിനെയും ഇതേരീതിയില്‍ തന്നെ വേദിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ക്യാപ്റ്റന്‍ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹം, ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം നവ്യാനുഭവമാണ് സമ്മാനിച്ചത്.
തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസില്‍ ഇന്‍ഫോസിസിന് സമീപം പ്രവര്‍ത്തിക്കുന്ന അല്‍ സാജ് അരിനയിലാണ് ഏറെ പുതുമയും വ്യത്യസ്തതയുമുള്ള വിവാഹക്കാഴ്ചകള്‍ അരങ്ങേറിയത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മൂന്നരവര്‍ഷമായി പൈലറ്റാണ് വരന്‍ ഷിറാസ്. ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് ഷിറാസ് സ്വന്തം കല്യാണത്തിന് വിവാഹവോദിയിലേക്ക് പറന്നിറങ്ങിയിരിക്കുകയാണ്. കോപ്റ്ററില്‍ പറന്നിറങ്ങിയ നവവരനെ അറബി ഗാനത്തിന് ഒത്ത് ചുവടുകള്‍ വെച്ച കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് സ്വീകരിച്ചത്. മതാചാരപ്രകാരമാണ് ചടങ്ങുകളെല്ലാം നടന്നത്.
ചെറുപ്പം മുതലെ പൈലറ്റാകണമെന്നായിരുന്നു ഷിറാസിന്റെ സ്വപ്നം. വിവാഹത്തിന് ഹെലികോപ്റ്ററില്‍ വന്നിറങ്ങണമെന്നൊരു ആഗ്രഹവുമുണ്ടായിരുന്നു. സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി കുടുംബക്കാര്‍ ഒപ്പം നിന്നതായി ഷിറാസ് പറയുന്നു. കാഞ്ഞിരംപാറ ബീകോം ഗ്രീന്‍ ലീവ്സില്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മൂത്ത മകനാണ് ഷിറാസ്.
സ്‌കൂള്‍ വിദ്യാഭ്യാസം ഗല്‍ഫിലായിരുന്നെങ്കിലും പ്ലസ് വണ്‍ മുതല്‍ സ്‌കൂള്‍വിദ്യാഭ്യാസം തിരുവനന്തപുരത്താണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പൂണെയിലും ഫ്രാന്‍സിലുമായി വിമാനം പറത്താനുള്ള പഠനവും പൂര്‍ത്തിയാക്കി.
വധു ലാമിയ ഷിബു രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. തിരുവനന്തപുരം കണിയാപുരം കരിച്ചാറ അഹ്ലം വീട്ടില്‍ ഷിബു ഷീന ദമ്പതികളുടെ മകളാണ് ലാമിയ. ഹെലികോപ്റ്ററില്‍ വിവാഹശേഷം ചുറ്റിയടിക്കാനായതിന്റെ ത്രില്ലിലാണ് ലാമിയ ഷിബു. അല്‍സാജ് ഇവന്‍സിന്റെ നേതൃത്വത്തിലായിരുന്നു വിവാഹത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ആദ്യമായാണ് അല്‍സാജില്‍ ഇത്തരത്തില്‍ ഒരു കല്യാണം നടക്കുന്നത്.
https://www.facebook.com/Malayalivartha