ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; എ എസ് ഐ എം സി പ്രമോദിന് സസ്പെന്‍ഷന്‍; വകുപ്പ്തല നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി ഇന്റലിജന്‍സ് എ ഡി ജി പി

ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരനെ മര്‍ദ്ദിച്ച എ എസ് ഐ എം സി പ്രമോദിന് സസ്പെന്‍ഷന്‍. ഇന്റലിജന്‍സ് എ ഡി ജി പിയാണ് സസ്പെന്‍ഡ് ചെയ്തത്.യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിനാണ് നടപടി. നേരത്തെ ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടിയുടെ ഭാഗമായി റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനുപുറമേയാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ ഇന്നലെ രാത്രി തലശേരിക്ക് സമീപത്തുവച്ചായിരുന്നു യാത്രക്കാരന് മര്‍ദ്ദനമേറ്റത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
യാത്രക്കാരന്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.
മര്‍ദ്ദനമേറ്റ യാത്രക്കാരനെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു.ട്രെയിനില്‍ യാത്രചെയ്ത ഒരാളാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യാത്രക്കാരനെ പൊലീസുകാരന്‍ ബൂട്ട് ഇട്ട് ചവിട്ടുന്നതിന്റേയും തള്ളി നീക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha