ആനവണ്ടി പരാതികൾക്ക് ബൈ ബൈ; ഇനി ആനവണ്ടിക്ക് വൃത്തിയില്ലെങ്കില്‍ ഉടനടി നടപടി; ഗാരേജ് ജീവനക്കാര്‍ക്ക് 'പണി' കൊടുക്കാന്‍ കെഎസ്‌ആര്‍ടിസി

പരാതിരുകളോട് ഇനിമുതൽ ബൈ ബൈ പറയാം. ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്ര ചെയ്‌താല്‍ അഴുക്ക് ഉടുപ്പില്‍ പറ്റുമെന്ന് പരാതി പറയാത്ത ചുരുക്കം ചിലർ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ ഈ പരാതിയ്‌ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് കോര്‍പറേഷന്‍. വൃത്തിക്കുറവുളള കെ.എസ്.ആര്‍.ടി.സി.ബസുകളുടെ ചുമതലയുളള ഗാരേജുകളിലെ ജീവനക്കാര്‍ക്കാണ് പണി കിട്ടാൻ പോകുന്നത്.
സി.എം.ഡി ബസുകള്‍ കഴുകി വൃത്തിയാക്കി മാത്രമേ സര്‍വീസ് നടത്താവൂ എന്ന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും പലയിടത്തും ഇതൊന്നും നടക്കുന്നില്ല. ബസില്‍ ജോലി നോക്കേണ്ട ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കൂടി പരാതി പറയാന്‍ തുടങ്ങിയതോടെയാണ് കൃത്യമായ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
ഗാരേജ് അധികാരികളുടെ വീഴ്‌ചയാണ് ബസ് കൃത്യമായി വൃത്തിയാക്കാതിരിക്കാന്‍ കാരണം. ഡിപ്പോകളില്‍ ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തുനിന്നുളളവരാണ്. കഴുകിയാലും പുറമേ മാത്രം വൃത്തിയാക്കുകയാണ് പതിവ്.
പ്ലാറ്റ്‌ഫോം, സീറ്റുകള്‍, ഷട്ടര്‍, ഡ്രൈവറുടെ ക്യാബിന്‍, പിന്നിലെ ഗ്ലാസ് എന്നിവയൊന്നും പലപ്പോഴും വൃത്തിയാക്കാറില്ല. ഇക്കാര്യങ്ങളിലെ പ്രശ്‌ന പരിഹാരത്തിന് ഇത്തരത്തില്‍ ബസിന്റെ ഫോട്ടോകളോ വീഡിയോ അടക്കമോ ഉളള തെളിവോടെ പരാതി ലഭിച്ചാല്‍ ഗാരേജ് അധികാരിക്കും ചുമതലപ്പെട്ട ജീവനക്കാര്‍ക്കും എതിരായി ഇനിമുതല്‍ നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha