ആ പണി ഇവിടെ നടക്കില്ല!! തകരാറില്ലാത്ത റോഡില്‍ അറ്റക്കുറ്റപ്പണി നടത്തിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചു. പിഡബ്ല്യുഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോഴിക്കോട് മായനാട് ഒഴുക്കരയിലെ റോഡിലാണ് അറ്റകുറ്റപ്പണി നടത്തിയത്. കുഴിയില്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയെന്ന നാട്ടുകാരുടെ പരാതിയിലാണു പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ്- കുന്നമംഗലം റോഡിലെ ഒഴുക്കരയിലാണു സംഭവം.
തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ഞ്ചീനിയറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha