കോവിഡ് രൂക്ഷമാകുന്നു... രാജ്യം കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധര്‍, ഡല്‍ഹിയില്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ , 81 ശതമാനവും ഒമിക്രോണ്‍ കേസുകള്‍

കോവിഡ് രൂക്ഷമാകുന്നു... രാജ്യം കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധര്‍, ഡല്‍ഹിയില്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ , 81 ശതമാനവും ഒമിക്രോണ്‍ കേസുകള്‍.
ഒരു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 4099 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമായി ഉയര്‍ന്നു. 23 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി 1700 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 639 പേര്‍ രോഗമുക്തി നേടി.
നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ രോഗബാധയാണെന്നും അറോറ വ്യക്തമാക്കി. ഇന്ത്യയില്‍ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്.
https://www.facebook.com/Malayalivartha