രാവിലെ നാട്ടുകാർ കാണുന്നത് ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കമിതാക്കൾ പോകുന്നത്! ഒരു മണിക്കൂറിന് ശേഷം അതുവഴി കടന്നു പോയവർ കണ്ടത് തൂങ്ങിമരിച്ച യുവാവിനെ; പിന്നിലെ കാരണം പ്രണയ തര്‍ക്കമാണോന്ന് സംശയം:സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ കാമുകിയെ കാണാതായി: പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോയതായി നാട്ടുകാര്‍

കാമുകിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. കാണാതായ പെണ്‍കുട്ടിക്കായി നാടടച്ച് തിരച്ചില്‍ നടക്കുകയാണ്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തില്‍ (അഞ്ചുതൈക്കല്‍) പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്. ഗോപിക്കൊപ്പം അവിടെ എത്തിയ പെണ്‍കുട്ടിക്കായി പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് സംഭവം. ഇരുവരും ഇവിടെ എത്തിയത് നാട്ടുകാര്‍ കണ്ടിരുന്നു. ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തര്‍ക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിയത്. ഇവര്‍ ഈ സ്ഥലത്തേക്ക് നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ ഗോപിയെ കാണുന്നത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കായി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും എവിടെയെന്ന് കണ്ടെത്താനായില്ല. പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു.
പെണ്‍കുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായല്‍ ഭാഗത്തു നിന്നു മാസ്‌ക്കും തൂവാലയും പൊലീസ് കണ്ടെത്തി. ഇതു പെണ്‍കുട്ടിയുടേതാണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി.
മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്‍ ആണു ഗോപി. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ഗോപിയും മുന്‍പും ഇവിടെ എത്താറുണ്ടായിരുന്നു. കായല്‍ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയൂ. ഗോപിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഡിവൈഎസ്‌പി ജെ.സന്തോഷ്‌കുമാര്‍, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആര്‍.പി.അനൂപ് കൃഷ്ണ, എസ്‌ഐ ടി.ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha