മുനമ്പം പള്ളിപ്പുറം പഴയ ബോട്ട് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ചു... ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു, ഒരു ബോട്ടിന് തീപിടിച്ച ശേഷം സമീപത്തെ ബോട്ടിലേക്ക് തീ പടരുകയായിരുന്നു

മുനമ്പം പള്ളിപ്പുറം പഴയ ബോട്ട് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ചു... ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു, ഒരു ബോട്ടിന് തീപിടിച്ച ശേഷം സമീപത്തെ ബോട്ടിലേക്ക് തീ പടരുകയായിരുന്നു.
സാംബന്‍, മുഹമ്മദ് റഹിം എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫിലിക്ക്സ്, ലേഡി മിറാക്കള്‍ എന്നീ ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മറ്റൊരു ബോട്ട് ഓടിക്കൂടിയവര്‍ കെട്ടഴിച്ചുവിട്ടതിനാല്‍ തീ പിടിത്തത്തില്‍ നിന്ന് ഒഴിവായി.
ബോട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നതുകാരണം നാട്ടുകാര്‍ക്ക് ബോട്ടിലേക്കെത്തി തീ അണക്കാന്‍ സാധിച്ചില്ല. വൈപ്പിന്‍, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha