കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്നു നടക്കും... രാവിലെ 10.30 ന് കെപിസിസി ഓഫീസില്‍ വെച്ചാണ് യോഗം, താഴേ തട്ടിലുള്ള പുനഃസംഘടന ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ചയാകും

കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്നു നടക്കും. രാവിലെ 10.30 ന് കെപിസിസി ഓഫീസില്‍ വെച്ചാണ് യോഗം. താഴേ തട്ടിലുള്ള പുനഃസംഘടന ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ചയാകും.
ഇക്കാര്യത്തില്‍ രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം നേടിയശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഇതിനിടെ സര്‍ക്കാര്‍ -ഗവര്‍ണര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും ചര്‍ച്ചയുണ്ടാവും. നിലവില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ചചെയ്ത് കൈക്കൊള്ളും.
കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷനായി നിയമിതനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് വൈകുന്നേരം ചുമതലയേല്‍ക്കും.
https://www.facebook.com/Malayalivartha