സില്‍വര്‍ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പൗര പ്രമുഖരെ കാണും... രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍,പൗര പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും, ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം

സില്‍വര്‍ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പൗര പ്രമുഖരെ കാണും... രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍,പൗര പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും, ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം.
പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കും. വിവിധ ജില്ലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അതിന് പുറമെയാണ്എം പിമാര്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരേ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുക.
നിര്‍മ്മാണങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും ആശങ്കകള്‍ ദുരീകരിക്കുന്നതിനുമാണ് വിശദീകരണ യോഗം ചേരുന്നത്.
"
https://www.facebook.com/Malayalivartha