പീഡനകേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷയില്‍ കേസ് ഇന്ന് ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍

പീഡനകേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷയില്‍ കേസ് ഇന്ന് ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍. അനിശ്ചിതമായി കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും സത്യം പുറത്തുവരണമെന്നുമാണ് യുവതി അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.
ഫലം പുറത്തുവരുന്നതോടെ സത്യം തെളിയിക്കപ്പെടും. ഡിസംബര്‍ മൂന്നിന് യുവതി സമര്‍പ്പിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക.
ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതി തളളണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.
2019 ജുലായില്‍ പരിശോധന നടത്തി. 2020 ഡിസംബറില്‍ ഫലം സീല്‍ ചെയ്ത കവറില്‍ കോടതിയ്ക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha