വാളയാറില്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ പണത്തോടൊപ്പം കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നത് പഴങ്ങളും പച്ചക്കറികളും..... റെയ്ഡില്‍ പിടിച്ചെടുത്തത് 67,000 രൂപ

വാളയാറില്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ പണത്തോടൊപ്പം കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നത് പഴങ്ങളും പച്ചക്കറികളും..... റെയ്ഡില്‍ 67,000 രൂപ പിടിച്ചെടുത്തു. മത്തങ്ങയും ഓറഞ്ചും വരെ കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നു എന്നാണ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയിരിക്കുന്നത്.
ചരക്കു വാഹനങ്ങളില്‍ കൊണ്ടു വരുന്ന ഡ്രൈവര്‍മാരില്‍ നിന്ന്, അവര്‍ എന്താണോ കൊണ്ട് വരുന്നത് അത് കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചരക്കു വാഹനങ്ങളില്‍ പച്ചക്കറി, ഓറഞ്ച് തുടങ്ങി എന്താണോ കൊണ്ട് വരുന്നത് അത് കൈക്കൂലിയായി വാങ്ങിവെക്കുന്നു. നേരത്തെ പണമായിരുന്നു കൈക്കൂലിയായി വാങ്ങിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അത് പച്ചക്കറിയായും പഴങ്ങളായും മാറിയിരിക്കുന്നു എന്നാണ് വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
വിജിലന്‍സ് സംഘത്തെ കണ്ടതോടെ ഓഫീസിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് കുതറി ഓടി. അഞ്ച് പേരായിരുന്നു ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്.
" f
https://www.facebook.com/Malayalivartha