അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടല്‍ വരുമ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനാകില്ല... സര്‍വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍....

അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടല്‍ വരുമ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനാകില്ല... സര്‍വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍....
ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങള്‍ നടക്കേണ്ടത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകള്‍ക്കില്ലെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പറയുന്നവര്‍ പറയട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ പദവി നല്‍കിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്.
പിന്നെ താന്‍ എങ്ങനെ നിയമപരമായ കാര്യങ്ങള്‍ നിരവഹിക്കുമെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. അതിനാല്‍ തന്നെ ഈ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല.
"
https://www.facebook.com/Malayalivartha