അര്‍ധരാത്രി യുവതിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു, വീട്ടുപറമ്പിലൂടെ അനധികൃമായി റോഡ് വെട്ടാനുള്ള ശ്രമം തടഞ്ഞ് യുവതി, മണ്‍വെട്ടി കൊണ്ട് യുവതിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിൽ

സ്വന്തം വീട്ടുപറമ്പിലൂടെ അനധികൃമായി റോഡ് വെട്ടാനുള്ള ശ്രമം തടഞ്ഞ യുവതിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. കൊളാവിപ്പാലം സ്വദേശികളായ വി.കെ. അനില്‍കുമാര്‍ (50), വടക്കേ കൊളാവിയില്‍ ജിതേഷ് (44) എന്നിവരെയാണ് പയ്യോളി മുന്‍സിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. മിഥുന് റോയ് റിമാന്‍ഡ് ചെയ്തത്.
കൊളാവിപ്പാലത്തെ കൊളാവിയില്‍ ലിഷയെയാണ് (44) നവംബര്‍ 28 ന് റോഡ് വെട്ടുന്നത് തടഞ്ഞ സംഭവത്തില്‍ തലക്ക് ആഴത്തില്‍ മണ്‍വെട്ടി കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചത്. യുവതിയുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവ് നിലവിലുണ്ട് . യുവതിയുടെ പറമ്പിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിട്ടുമുണ്ട്.
37 പ്രതികളില്‍ ഏഴ് പ്രതികളെ ഡിസംബര്‍ 21ന് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. പിന്നീട് ജനുവരി ഒന്നിന് പുലര്‍ച്ച രണ്ടരക്ക് യുവതിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തിരുന്നു. മൂന്നു വര്‍ഷമായി വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് യുവതിയും മാതാവും മാത്രം താമസിക്കുന്ന വീടിനു നേരെ തുടര്‍ച്ചയായ ആക്രമണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha