നടിയെ ആക്രമിച്ച കേസിൽ അതിനിർണായക നീക്കവുമായി നടൻ ദിലീപ്; കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ പറയുന്നതെന്ന് ദിലീപ്; അന്വേഷണ ഉദ്യോഗസ്ഥനെയും ബാലചന്ദ്രകുമാറിനെയും തെറിപ്പിക്കും; കാര്യങ്ങൾ പോകുന്ന പോക്ക്

നടിയെ ആക്രമിച്ച കേസിൽ അതിനിർണായക നീക്കവുമായി നടൻ ദിലീപ് രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ദിലീപ് കത്തുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരേയാണ് നടൻ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതിനൽകിയത്.
ദിലീപ് പരാതിയിൽ ആരോപിക്കുന്നത് സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു പൗലോസും മറ്റും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നാണ് . കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ പറയുന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട് .
വിചാരണ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ ഉള്ളത് . പ്രോസിക്യൂഷൻ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയതെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട് . സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണനടപടികൾ തടസ്സപ്പെടുത്താൻ വേണ്ടിയാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.
ബൈജുവിന്റെയും ബാലചന്ദ്രകുമാറിന്റെയും ഫോൺ രേഖകളടക്കം പരിശോധിക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു. തുടരന്വേഷണത്തിനായുള്ള അപേക്ഷ പിൻവലിക്കാൻ നിർദേശിക്കണമെന്നും പറയുന്നുണ്ട്.ഇതുവരെ 202 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായി . ഇതിലൂടെ വെളിവായ പ്രോസിക്യൂഷൻ വീഴ്ചകൾ മറയ്ക്കുന്നതിനാണ് പുതിയ കഥ കെട്ടിച്ചമയ്ക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.
വിചാരണക്കോടതി ഇതിനോടകം പ്രോസിക്യൂഷൻ ഹാജരാക്കിയ 500 രേഖകൾ പരിശോധിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെയും മൂന്നോ നാലോ സാക്ഷികളെയോ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നതും നിർണായകമായ കാര്യങ്ങളാണ്. സത്യം കണ്ടെത്താനല്ല പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു . ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥൻ' റിലീസായതിനോടൊപ്പമായിരുന്നുവെന്നും പരാതിയിലുണ്ട്.
ഡേറ്റ് നൽകാത്തതിന് ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിരിക്കുകയാണ് . നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് നടി.
ആക്രമിക്കപ്പെട്ട നടിയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ നിയോഗിക്കപ്പെട്ട രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിരിക്കണം . നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം.
ബാലചന്ദ്രകുമാറും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിൽ പോലീസ് തുടരന്വേഷണത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്തിടെ നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി നിർണായക വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha