മിന്നല്‍ പരിശോധന..... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി, കസ്റ്റഡിയിലെടുത്ത യാത്രക്കാരെ ചോദ്യം ചെയ്യുന്നു

മിന്നല്‍ പരിശോധന..... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടിയത്. ഇന്നു പുലര്‍ച്ചെ 3.30ന് എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയില്‍നിന്നു ദുബായിലേക്കു പോകാനെത്തിയ മൂന്നു യാത്രക്കാരില്‍നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചെടുത്തത്.
കൊച്ചി വഴി ദുബായിലേക്കു പോകുവാന്‍ കര്‍ണാടകയില്‍ നിന്ന് എത്തിയവരാണ് പിടിയിലായതെന്നാണ് അറിവ്. കര്‍ണാടക കേന്ദ്രമായി വിദേശ കറന്‍സി ഇടപാട് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. കറന്‍സി കടത്താന്‍ ശ്രമിച്ച യാത്രക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യല്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha