കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്, ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
. പത്തനംതിട്ട തിരുവല്ല രാഗേന്ദുവില്‍ രാധാകൃഷ്ണന്റെ മകള്‍ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരന്‍ റോഷന്‍(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവര്‍ക്കാണ് പരിക്ക്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ദേശീയപാത 66ല്‍ കൊടുങ്ങല്ലൂരിനടുത്ത് എസ്.എന്‍ പുരം അഞ്ചാം പരുത്തിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.
തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്നവരെ കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി േൈഹഡ്രാളിക് കട്ടര്‍ പെയോഗിച്ച് ഡോറുകള്‍ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha