പോലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കി; സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുന്നു; സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം

സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരിക്കുകയാണ് .പോലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കിയതായി ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.ആഭ്യന്തര വകുപ്പിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
എന്നാൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുന്നതായി ആരോപണം ഉയർന്നിരിക്കുന്നു. റവന്യൂ വകുപ്പിൽ വൻ അഴിമതിയെന്നും വിമർശനമുയർന്നു . ഭൂപതിവ് അടക്കമുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ വൻ തോതിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്നും ആരോപണം ശക്തമാകുകയുണ്ടായി.സമ്മേളനത്തിൽ എസ്.രാജേന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉണ്ടായത്.
മറ്റു ജില്ലകളിൽ കടുത്ത നടപടിയുണ്ടായിട്ടും രാജേന്ദ്രനെതിരെ നടപടിയെടുത്തില്ലെന്ന് നേതാക്കൾ പരാതി ഉന്നയിച്ചു.പാർട്ടി നേതാവായി നിലനിൽക്കെ എം.എം.മണിയെ അധിക്ഷേപിയ്‌ക്കാൻ അവസരം നൽകിയെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ആഭ്യന്തരവകുപ്പിനെതിരെ ഉയർന്നിരിക്കുന്നത്.
എന്നാൽ ആഭ്യന്തരവകുപ്പിനെ കുരിശിൽ കയറ്റുന്ന തലത്തിൽ നിരവധി സംഭവങ്ങൾ പോലീസിന് ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ട്രെയിനിന്റെ അകത്ത് വച്ച് യുവാവിനെ ബൂട്ട് കൊണ്ട് പോലീസ് ചവിട്ടിയ സംഭവമുണ്ടായത്. എന്നാൽ ഇതാ ഇപ്പോൾ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്.
മദ്യപിച്ച് ബൈക്ക് ഓടിച്ചതിന്‍റെ പേരില്‍ പിടിയിലായ യുവാവിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകശ് ബാബുവിന്‍റെ മകന്‍ അമല്‍ബാബു വിനെയാണ് പുന്നപ്ര പോലീസ് മര്‍ദ്ദിച്ചതായി ആരോപണം ഉയർന്നത്. ലാത്തിയുടെ അടിയേറ്റ അമല്‍ബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha